logo

വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന ആവശ്യം കേരള സമൂഹം ഏറ്റെടുത്തുകഴിഞ്ഞു: വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി; ഉപഭോക്താക്കൾ സ്വന്തം നിലയില്‍ ഊര്‍‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായത് അഭിനന്ദനാർഹമാണെന്നും മന്ത്രി.




തിരുവനന്തപുരം: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തുവെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി നിയന്ത്രണം കാരണം വൈദ്യുതി ഉപഭോഗം ഇന്നലെ കുറഞ്ഞു. എല്ലാവരും സ്വയം നിയന്ത്രിച്ചതിന് മന്ത്രി നന്ദി അറിയിച്ചു.

വൈദ്യുതി മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും :

വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന ആവശ്യം കേരള സമൂഹം ഏറ്റെടുത്തുകഴിഞ്ഞു.

കഴിഞ്ഞ ദിവസം മാക്സിമം ഡിമാന്റിലും വൈദ്യുതി ഉപയോഗത്തിലും കുറവുണ്ടായത് ഇതിന് തെളിവാണ്. മാക്സിമം ഡിമാന്റ് 5676 മെഗാവാട്ടായി കുറഞ്ഞു. വ്യാഴാഴ്ച റെക്കോര്‍‍ഡ് സൃഷ്ടിച്ച ഉപഭോഗത്തേക്കാള്‍ കുറവുണ്ടായിട്ടുണ്ട്. ഉപഭോക്താക്കൾ സ്വന്തം നിലയില്‍ ഊര്‍‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായത് അഭിനന്ദനാർഹമാണ്.

എൻ്റെ സ്വന്തം വീട്ടിലും ഓഫീസിലും വലിയ തോതില്‍ വൈദ്യുതിയുടെ ഉപയോഗത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.

വരും ദിവസങ്ങളിലും മാന്യ ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ വൈദ്യുതി ഏവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ നല്‍കാന്‍ സാധിക്കും.



0
2 views